KOYILANDY DIARY.COM

The Perfect News Portal

തെരുവുനായ ആക്രമണം; ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

കൊയിലാണ്ടി: തെരുവുനായ ആക്രമണത്തെ തുടർന്ന് ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവിൽ നിരവധി പേർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. ചെങ്ങോട്ടുകാവ് തെരുവ് പട്ടികളുടെ ശല്യം പലതവണ ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ടിന്റെയും ഭരണാധികാരികളുടെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെ ഒരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല തെരുവുപട്ടിയുടെ ശല്യം വർധിച്ചു വരികയാണ് ചെയ്യുന്നത്.
ഇന്ന് കുട്ടികളെയും സ്ത്രീകളെയും വൃദ്ധന്മാരെയും പേപ്പട്ടി കടിക്കുകയുണ്ടായി. വാക്സിൻ എടുത്തവർ പോലും മരിക്കുന്ന ഈ സാഹചര്യത്തിൽ ജനം ഭയപ്പെട്ട് ജീവിക്കുന്ന സാഹചര്യമാണ് ചെങ്ങോട്ടുകാവിൽ. ഉടൻ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ പഞ്ചായത്ത് ഉപരോധിക്കുമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പ്രമോദ് വി പി പറഞ്ഞു. വാസു പ്രിയദർശിനി, ശ്രീനിവാസൻ ഇ എം തുടങ്ങിയവർ സംസാരിച്ചു. ശ്രീനിവാസൻ പി എം, ചോയിക്കുട്ടി ഓ, റാഫി ആർ കെ, ഗംഗാധരൻ ഉമ്മച്ചേരി, മനോജ് യു വി, നിഖിൽ കെ വി, റൗഫ് തുടങ്ങിയവർ നേതൃത്വം നൽകി. 
Share news