മൂടാടിയിൽ പെൻഷൻകാർക്കുള്ള മസ്റ്ററിങ് ക്യാമ്പ് സംഘടിപ്പിച്ചു.

കേളപ്പജി സ്മാരക വായനശാലയുടെയും മൂടാടി അക്ഷയ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംസ്ഥാന പെൻഷൻകാർക്കുള്ള മസ്റ്ററിങ് ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വായനശാല പ്രസിഡന്റ് വി വി ബാലൻ അധ്യക്ഷത വഹിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ അഡ്വ. ഷഹീർ, പന്ത്രണ്ടാം വാർഡ് മെമ്പർ സുമിത, ഗ്രന്ഥശാല സംഘം താലൂക്ക് ജോയിൻ സെക്രട്ടറി ശ്രീ എൻ വി ബാലൻ എന്നിവർ സംസാരിച്ചു.
വായനശാലയുടെ ഓൺലൈൻ ട്രാൻസേഷൻ വായനശാല സമിതി അംഗമായ എം കെ നാരായണനിൽ നിന്ന് ഫണ്ട് സ്വീകരിച്ചുകൊണ്ട് അഡ്വ. ഷഹീർ ഉദ്ഘാടനം ചെയ്തു. എല്ലാ മാസവും അവസാന ഞായറാഴ്ച നടക്കുന്ന പ്രഷർ ഷുഗർ പരിശോധനയുടെ ഉദ്ഘാടനം സുമിത നിർവഹിച്ചു . സെക്രട്ടറി പ്രകാശൻ പി.കെ. സ്വാഗതവും സത്യൻ. കെ. നന്ദിയും രേഖപ്പെടുത്തി.

