KOYILANDY DIARY.COM

The Perfect News Portal

കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു

കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൻ്റെയും അഖില ഭാരതിയ പൂർവ്വ സൈനിക് സേവാ പരിഷത്ത് കൊയിലാണ്ടിയുടെയും സംയുക്താഭിമുഖ്യത്തിൽ കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു. ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത ധീര ജവാൻ രജീഷ് മരുതൂർ പരിപാടി ഉദ്ഘാടനം ചെയ്തു. 
.
.
പരിപാടിയിൽ താലൂക്ക് സിക്രട്ടറി സുരേഷ് കുമാർ വലിയമങ്ങാട് സ്വാഗതം പറഞ്ഞു. മുൻ പ്രസിഡണ്ട് മോഹനൻ ടി.സി അദ്ധ്യക്ഷത വഹിച്ചു. സീനിയർ മെംബർ രാഘവൻ നായർ, കൊയിലാണ്ടി സേവാഭാരതിക്കു വേണ്ടി ഹെഡ്മാസ്റ്റർ കെ.കെ മുരളി എന്നിവർ രജീഷിനെ പൊന്നാട അണിയിച്ചു.
.
.
സൈന്യ മാതൃ ശക്തി സംസ്ഥാന രക്ഷാധികാരി ശ്രീകല സതിഷ് കുമാർ കെ കെ മുരളി എന്നിവർ ആശംസ നേർന്നു.വിദ്യാർത്ഥികൾക്ക് പായസവിതരണവും നടത്തി.
Share news