ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിലെ ഐ ടി ലാബിലെ വിദ്യാർത്ഥികൾക്ക് റോബോട്ടിക് കിറ്റ് വിതരണം നടത്തി

കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിലെ ഐ ടി ലാബിലെ വിദ്യാർത്ഥികൾക്ക് റോബോട്ടിക് കിറ്റ് വിതരണം നടത്തി. കൊയിലാണ്ടി എം എം റോഡിലെ പത്മരാഗത്തിൽ ചന്ദ്രനാണ് കിറ്റുകൾ നൽകിയത്. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ റോബോട്ടിക് കിറ്റ് പ്രധാന അധ്യാപിക ഷജിത ടീച്ചർ ഏറ്റുവാങ്ങി. നവീന ബിജു (സ്റ്റാഫ് സെക്രട്ടറി), സന്നിത്ത്, ശ്രീനേഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
