സ്വർണവില കൂടി; 760 രൂപ വർധിച്ച് ഒരു പവന് 75,040 രൂപയായി

സംസ്ഥാനത്ത് സ്വർണവില കൂടി. ഇന്ന് 760 രൂപ വർധിച്ച് ഒരു പവന് 75,040 രൂപയായി. ഗ്രാമിന് 9,380 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം ആദ്യം 72,160 രൂപയായിരുന്നു ഒരു പവന്റെ വില. 23 ദിവസം കൊണ്ട് ഒരു പവന്റെ വിലയിലുണ്ടായത് 2,880 രൂപയുടെ വർധനയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് 9 നാണ്, 72,000 രൂപ. ഈ വർഷം ആദ്യം (ജനുവരി 1) 57,200 രൂപയായിരുന്നു വില. ആറ് മാസം കൊണ്ട് ഒരു പവന് കൂടിയത് 17,840 രൂപ.

പവന് വില 75,040 രൂപയായെങ്കിലും ഒരു പവൻ ആഭരണ രൂപത്തിൽ ലഭിക്കാൻ ജി എസ് ടിയും പണിക്കൂലിയും ചേർത്ത് 80,000 രൂപയ്ക്ക് മേൽ നൽകേണ്ടി വരും. രണ്ട് പവന്റെ ആഭരണം വാങ്ങാൻ 1,60,000 രൂപയോളം ചെലവാക്കേണ്ടി വരുമെന്ന അവസ്ഥയാണ്. വിവാഹ സീസൺ അടുത്തിരിക്കെ വില കയറുന്നത് വിവാഹ ബജറ്റുകളുടെ താളം തെറ്റിക്കും. പണിക്കൂലി കൂടുതലുള്ള ഡിസൈനർ ആഭരണങ്ങൾ വാങ്ങാൻ പദ്ധതിയിടുന്നവർ കൂടുതൽ പണിക്കൂലി നൽകേണ്ടി വരും.

