വാളയാറില്‍ നാലാം ക്ലാസുകാരി ആത്മഹത്യ ചെയ്തതാണെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ്

പാലക്കാട് : വാളയാര്‍ അട്ടപ്പള്ളത്ത് നാലാം ക്ലാസുകാരി ആത്മഹത്യ ചെയ്തതാണെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ്. എന്നാല്‍ എന്താണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് കണ്ടെത്താന്‍ പോലീസ് അന്വേഷണം ശക്തമാക്കി.
52 ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ സ്ഥലത്ത് ശരണ്യയുടെ സഹോദരി കൃതികയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ മരണവുമായി ബന്ധപ്പെട്ട തെളിവുളും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഇരു മരണങ്ങള്‍ക്കും വ്യക്തമായ കാരണമുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്ന് തെളിവുകള്‍ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ശരണ്യയുടെ മൃതദേഹത്തില്‍ നിന്നും തൂങ്ങി മരണത്തിനപ്പുറം തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

മൂന്നടി ഉയരം മാത്രമുള്ള കുട്ടിയുടെ മൃതദേഹം എട്ടര അടിയിലേറെ ഉയരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

