KOYILANDY DIARY.COM

The Perfect News Portal

എകെജി സ്മാരക വായനശാല കൊളക്കാട് വായനോത്സവം 2025ൻറെ ഭാഗമായി ലൈബ്രറി തലത്തിൽ വായനാ മത്സരം സംഘടിപ്പിച്ചു

ചേമഞ്ചേരി: എകെജി സ്മാരക വായനശാല കൊളക്കാട് വായനോത്സവം 2025ൻറെ ഭാഗമായി ലൈബ്രറി തലത്തിൽ വായന മത്സരം സംഘടിപ്പിച്ചു. 2025 ജൂലൈ 20ന് ചേമഞ്ചേരി കൊളക്കാട് യുപി സ്കൂളിൽ നടന്ന പരിപാടി പ്രശസ്ത കവി സത്യചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് എ എം രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
വായന ശാല പഞ്ചായത്ത് നേതൃ സമിതി കൺവീനർ കെ. വി സന്തോഷ് ആശംസകൾ അർപ്പിച്ചു. തുടർന്ന് നടന്ന വനിത ജൂനിയർ ക്വിസിന് രാജനും വനിത സീനിയർ ക്വിസിനു രവീന്ദ്രനും നേതൃത്വം നൽകി. വിജയികൾക്ക് ശശിധരൻ ചെറൂര് ഉപഹാരം വിതരണം ചെയ്തു. മത്സരത്തിൽ 20 പേർ പങ്കെടുത്തു. സെക്രട്ടറി മുരളീധരൻ എം കെ സ്വാഗതവും വൈസ് പ്രസിഡണ്ട് പ്രഭാകരൻ നന്ദിയും പറഞ്ഞു. 
Share news