വിയ്യൂർ വിഷ്ണു ക്ഷേത്ര കമ്മിറ്റി ഉന്നത വിജയികളെ അനുമോദിച്ചു

കൊയിലാണ്ടി: പൊതു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും എൽ.എസ്.എസ്, എൻ.എം.എം.എസ് ജേതാക്കളെയും വിയ്യൂർ വിഷ്ണു ക്ഷേത്ര കമ്മിറ്റി അനുമോദിച്ചു. ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ച ആദരം 2025 മജീഷ്യൻ ശ്രീജിത് വിയ്യൂർ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് സുനിൽകുമാർ വിയ്യൂർ അധ്യക്ഷത വഹിച്ചു.

കൗൺസിലർമാരായ ഷീബ അരീക്കൽ, ടി.പി. ശൈലജ, ക്ഷേത്ര കമ്മിറ്റി സെക്രട്ടറി പ്രമോദ് കുമാർ മഠത്തിൽ, വിവിധ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ബാബുരാജ് പുളിയിനകണ്ടി, രജിത് വനജം, വിവിധ റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായ കെ. രാധാകൃഷ്ണൻ കെ.പി. ബാലചന്ദ്രൻ, ടി.പി. ബാബു, കെ.കെ. മഞ്ജു, ബബിത എടച്ചേരി, എം.ടി.സുജീഷ്, ക്ലബ് പ്രതിനിധികളായ വിനോദ് കീരൻകയ്യിൽ, മേഘ, പൊതുജന കാഴ്ച വരവ് ഭാരവാഹി പി.ടി. സതീശൻ, ടി.പി. ദേവി, ടി.പി. വേലായുധൻ, പി.ടി. ഷൈജു, പദ്മിനി അമ്മ എന്നിവർ സംസാരിച്ചു.
