KOYILANDY DIARY.COM

The Perfect News Portal

സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൂട്ട നടത്തം സംഘടിപ്പിച്ചു

കല്ലാച്ചി: 2025 ജൂലൈ 23, 24, 25 തിയ്യതികളിൽ നടക്കുന്ന സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ലഹരിയ്ക്കെതിരെ
കൂട്ട നടത്തം സംഘടിപ്പിച്ചു. മാറി നടക്കാം രാസലഹരിയിൽ നിന്ന് എന്ന സന്ദേശമുയർത്തിയാണ് നാദാപുരത്ത് ലഹരിയ്ക്കെതിരെ കൂട്ടനടത്തം സംഘടിപ്പിച്ചത്.

സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ഇ കെ വിജയൻ എം എൽ എ, ജില്ലാ എക്സി: അംഗങ്ങളായ പി സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി, നാദാപുരം മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, ജില്ലാ  കൗൺസിൽ അംഗം റീന സുരേഷ് എന്നിവർ നേതൃത്വം നൽകി. നാദാപുരം ബസ് സ്റ്റാൻ്റിൽ നിന്ന് ആരംഭിച്ച് കല്ലാച്ചിയിൽ സമാപിച്ചു. 

Share news