വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രോത്സവം: ഇന്ന് കനലാട്ടം

കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രോത്സവത്തില്‍ പ്രധാനമായ തിറയാട്ടങ്ങളും കനലാട്ടവും ഇന്ന്
നടക്കും. ഞായറാഴ്ച പുലര്‍ച്ചെ നടന്ന തേങ്ങയേറിലും പാട്ടിലും പങ്കെടുക്കാന്‍ ഒട്ടേറെ ഭക്തജനങ്ങള്‍ എത്തി. വൈകുന്നേരം കണലാടി വരവും കോട്ടക്കല്‍ ഉണ്ണികൃഷ്ണന്റെ തായമ്പകയും നടന്നു. ഇന്ന് രാവിലെ ഭക്തഗാനാമൃതം, വൈകുന്നേരം ഭഗവതി തിറ, പൊതുജനവരവ്, തണ്ടാന്‍വരവ്, താലപ്പൊലി, പരദേവതയ്ക്ക് നട്ടത്തിറ, നിസ്വാര്‍ഥ ബാന്‍ഡ് കോഴിക്കോട് അവതരിപ്പിക്കുന്ന ഗാനമേള, പരദേവതയ്ക്ക് വെള്ളാട്ട്, വേളിതിരിവെയ്ക്കല്, പരദേവത തിറ, കനല് നിവേദ്യം, ഭഗവതി തിറ, ചാമുണ്ടി തിറ, കനലാട്ടം എന്നിവ നടക്കും. ചൊവ്വാഴ്ച കാളിയാട്ടപറമ്പില് ഗുരുതി, പാണ്ടിമേള സമേതമുള്ള ആറാട്ടെഴുന്നള്ളിപ്പ് എന്നിവ നടക്കും.
