ദേശീയ പാതയോരത്ത് തണല്‍ വൃക്ഷത്തൈനട്ട് നവവധൂവരന്മാര് മാതൃകയായി

കൊയിലാണ്ടി: വിവാഹം കഴിഞ്ഞ് വരന്റെ വീട്ടില്‍ കയറുന്നതിന് മുമ്പു തന്നെ നവവധൂവരന്മാര് ദേശീയ പാതയോരത്ത് തണല്‍ വൃക്ഷത്തൈനട്ട് പ്രകൃതിസംരക്ഷണത്തില്‍ പങ്കാളികളായി. ഞായറാഴ്ച വിവാഹിതരായ ആന്തട്ട അനഘയില്‍ എന്‍.കെ. പത്മനാഭന്റെയും റീത്തയുടെയും മകന് അംരിജ്പാനും ധര്‍മടം ഡ്രീംസില്‍ സോമ സുന്ദരത്തിന്റെയും ദീപയുടെയും മകള്‍ ഡോ. വര്‍ഷയുമാണ് വിവാഹസുദിനത്തിന്റെ ഓര്‍മക്കായി കൊടും വേനലിന് മറുപടി മരമാണെന്ന സന്ദേശം നാടിന് പകരാന്‍ തണല്‍മരം നട്ടത്.
