മുളളന്‍പന്നിയുടെ മുളള് മൂക്കില്‍ തുളച്ച് കയറിയ തെരുവുനായയെ കണ്ടെത്താനായില്ല

നാദാപുരം: മുളളന്‍പന്നിയുടെ മുളള് മൂക്കില്‍ തുളച്ച് കയറിയ തെരുവുനായയെ കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെയാണ് വളയം പൊലീസ് സ്റ്റേഷന്റെ മുറ്റത്താണ് രണ്ട് മുള്ളുമായി തെരുവുനായയെ കണ്ടെത്തിയത്. ഭക്ഷണം പോലും കഴിക്കാനാവാതെ നായ അവശ നിലയിലായിരുന്നു. അസഹ്യമായ വേദനയുമായി നായ സ്റ്റേഷന് പരിസരത്ത് ചുറ്റിക്കറങ്ങിയതോടെ പൊലീസ് മൃഗഡോക്ടറെ വിവരമറിയിച്ചു. എന്നാല്‍, ഡോക്ടറെത്തിയപ്പോള്‍ പിടിക്കാനുള്ള ശ്രമം പാഴായി. സ്റ്റേഷന്റെ മതില് ചാടിക്കടന്ന് ഓടിയ നായയെ കാണാതാവുകയായിരുന്നു. നായയെ കണ്ടെത്തി രക്ഷപ്പെടുത്താനുള്ള പൊലീസിന്റെ ശ്രമം ഇതുവരെ ഫലം കണ്ടില്ല.
