KOYILANDY DIARY.COM

The Perfect News Portal

കാമരാജ് ജയന്തി വാരാഘോഷം പി. കെ. കബീർ സലാല ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: മലബാർ ഉൾപ്പെടെയുള്ള മദിരാശി സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയും അവിഭക്ത ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ പ്രസിഡണ്ടും ആയിരുന്ന കെ. കാമരാജിൻ്റെ 123-ാമത് ജയന്തി ആഘോഷം ലോക കേരള സഭാംഗവും കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യയുടെ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന പി. കെ. കബീർ സലാല ഉദ്ഘാടനം ചെയ്തു. പി.എം. മുസമ്മിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കാമരാജിൻ്റെ ഭരണപരിഷ്കാരങ്ങൾ സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന വിധത്തിലുള്ളതും ഇതര ഗവൺമെൻ്റുകൾക്ക് മാതൃകയാക്കുന്ന വിധത്തിലും ഉള്ളതായിരുന്നു.
ഇന്നു രാജ്യം ഭരിക്കുന്ന ഭരണാധികാരികൾക്ക് അദ്ദേഹത്തിൻ്റെ ഭരണ പരിഷ്കാരങ്ങൾ മാതൃകാപരവും അതേ സമയം ചരിത്ര താളുകളിൽ മായാതെ നില്ക്കുന്നതുമാണ്. സ്ക്കുളുകളിൽ ആദ്യമായി ഉച്ചക്കഞ്ഞി ഏർപ്പെടുത്തിയത്, എല്ലാവർക്കും കുടിവെള്ളം ലഭിക്കുന്നതിന് പൊതു ടാപ്പുകൾ ഏർപ്പെടുത്തിയത്, റോഡുകളുടെയും പാലങ്ങളുടേയും നിർമ്മാണം, സ്ത്രീ തൊഴിലാളികൾക്ക് തൊഴിലും ന്യായമായ കൂലിയും എന്നിവയെല്ലാം അദ്ദേഹത്തിൻ്റെ ഭരണ നൈപുണ്യത്തിന് ഉദാഹരണങ്ങളാണ്.
കെ. എഫ് ഐ അഖിലേന്ത്യാ വൈസ് ചെയർമാൻ കെ. എം. സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര കമ്മിറ്റി അംഗം മൊയ്തീൻ പൂന്താനം, അഡ്വ. കെ. നസീമ, സുമ പള്ളിപ്രം, ഗീത പെരുമണ്ണ, ഐബി പ്രാൻസീസ്, സൗദ രാമനാട്ടുകര, പി. എം. നിഹാദ്, യൂസഫ് എന്നിവർ സംസാരിച്ചു.
Share news