എഡിഎസ് ഭരണസമിതി അംഗങ്ങൾക്കുള്ള പരിശീലനം സമാപിച്ചു

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സൗത്ത് സിഡിഎസ് ന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന എഡിഎസ് ഭരണസമിതി അംഗങ്ങൾക്കുള്ള പരിശീലനം സമാപിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു ഉദ്ഘാടനം നടത്തി. സൗത്ത് സിഡിഎസ് ചെയർപേഴ്സൺ വിബിന കെ കെ അധ്യക്ഷതവഹിച്ചു.

സംസ്ഥാന മിഷൻ ട്രെയിനേഴ്സ് ആയിട്ടുള്ള ബിജു മാക്സ്, സുഹാസിനി വിജയൻ, ഷീലാ വേണുഗോപാൽ, എം സി ജി സീമാചന്ദ്രൻ എന്നിവരും സി ഡി എസ് മെമ്പർമാർ എന്നിവരും സംബന്ധിച്ചു. സിഡിഎസ് വൈസ് ചെയർപേഴ്സൺ സുദിന സ്വാഗതവും സിഡിഎസ് മെമ്പർ ഷൈനി നന്ദിയും പറഞ്ഞു.

