കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ചികിത്സക്കെത്തിയ രോഗിയുടെ പണമടങ്ങിയ പേഴ്സും, മൊബൈൽ ഫോണും മോഷ്ടിച്ചു

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ചികിത്സക്കെത്തിയ രോഗിയുടെ പണമടങ്ങിയ പേഴ്സും, മൊബൈൽ ഫോണും മോഷ്ടിച്ചു. മോഷ്ടിക്കുന്ന ദൃശ്യം CCTVയിൽ പതിഞ്ഞിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം. ഏകദേശം 65 വയസ്സ് തോനിക്കുന്ന ഒരാളാണ് മോഷണം നടത്തിയതെന്നാണ് മനസിലാകുന്നത്. ചികിത്സക്കെത്തിയ ബീനയും കൂടെ വന്നവരും ആശുപത്രിയുടെ മുൻവശത്തുള്ള കസേരയിൽ ഇരിക്കുന്ന ദൃശ്യങ്ങൾ വ്യക്തമായി മനസിലാകുന്നുണ്ട്.

ഇരിക്കുന്ന സീറ്റന് തൊട്ടടുത്തുള്ള സീറ്റിൽ പണമടങ്ങിയ പേഴ്സും ഫോണും വെച്ചതിനുശേഷം ബീന വിശ്രമിക്കുകയായിരുന്നു. അവിടെ തന്നെയാണ് മോഷ്ടാവ് കുടയും വെച്ചത്. പിറകിലെ സീറ്റിലിരുന്ന മോഷ്ടാവ് ഏറെ നേരം നാലു ഭാഗവും നിരീക്ഷിച്ച ശേഷം അവസരം കിട്ടിയ സമയത്ത് തൻ്റെ കുട എടുക്കുന്ന സമയത്ത് പേഴ്സും മൊബൈൽ ഫോണു ചേർത്തെടുത്ത് മുൻവശത്തുള്ള ലാബിലേക്ക് പോകുന്നപോലെ ആ വഴി പുറത്തേക്ക് പോകുകയാണ് ഉണ്ടായത്. പരാതി അറിയിച്ചതോടെ കൊയിലാണ്ടി പോലീസെത്തി CCTVപരിശോധിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

