വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ

കോഴിക്കോട്: വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. ചേവരമ്പലം സ്വദേശി പരീക്കാട്ടിൽ വീട്ടിൽ അൽബെർട്ട് ജോൺ (29) നെയാണ് ചേവായൂർ പോലീസ് പിടികൂടിയത്. വിൽപനയ്ക്കായി കൊണ്ടുവന്ന നിരോധിത മയക്കുമരുന്നായ 4.300 ഗ്രാം കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്.

ഞായറാഴ്ച രാത്രി ചേവായൂർ പോലീസിന്റെ പെട്രോളിംഗ് ഡ്യൂട്ടിയ്ക്കിടയിൽ വെള്ളിമാടുകുന്ന് പൂളക്കടവ് റോഡിൽ അനിമൽ ബർത്ത് കൺട്രോൾ ഹോസ്പിറ്റലിനു സമീപമുള്ള പൂളക്കടവ് ഗ്രൗണ്ടിൽവെച്ച് പോലീസിനെ കണ്ട് പരിഭ്രമിച്ച് ഓടി പോവാൻ ശ്രമിച്ച പ്രതിയുടെ പാൻറ്സിന്റെ പോക്കറ്റിൽ നിന്നും പോലീസ് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ചേവായൂർ പോലീസ് സ്റ്റേഷനിലെ എസ് ഐ രോഹിത്, ASI വിജേഷ് കുമാർ, ഹോം ഗാർഡ് പവിത്ര കുമാർ എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
