KOYILANDY DIARY.COM

The Perfect News Portal

നടേലക്കണ്ടി റോഡിലെ ഇലക്ട്രിക് പോസ്റ്റ് കാട് മൂടി അപകടാവസ്ഥയിൽ

കൊയിലാണ്ടി: നടേലക്കണ്ടി റോഡിലെ ഇലക്ട്രിക് പോസ്റ്റ് കാട് മൂടി അപകടാവസ്ഥയിൽ. കഴിഞ്ഞ ഒരു വർഷത്തിലേറെയായി നാട്ടുകാർ പരാതി ഉന്നയിക്കുന്നുണ്ടെങ്കിലും അധികൃതരുടെ അനാസ്ഥ തുടരുകയാണ്. നടേലക്കണ്ടി റോഡിലെ അൽ-ജവഹർ ബഹിൽഡിംഗിലേക്കും സമീപത്തെ വീടുകളിലേക്കും ഈ പോസ്റ്റിൽ നിന്നാണ് ലൈൻ വലിച്ചിട്ടുള്ളത്. രാവും പകലും ലൈറ്റുകൾ മിന്നിക്കളിക്കുന്നതും, ഇൻവെർട്ടർ ശബ്ദിക്കുന്നതും പതിവാണിവിടെ.

സമീപ കാലത്ത് ലൈനിലെ അറ്റകുറ്റ പണിക്കും ടെച്ചിംഗ് ഉൾപ്പെടെ ചെയ്യുന്നതിനായി രാവിലെ മുതൽ വൈകീട്ടുവരെ ലൈൻ ഓഫ് ചെയ്ത് വർക്ക് നടത്തുണ്ട്. എന്നിട്ടും ഈ കാട് മൂടിയ ഇലക്ട്രിക് പോസ്റ്റ് ക്ലിയർ ചെയ്യാത്തതെന്താണെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയും നടേലക്കണ്ടി റോഡിൽ ലൈൻ ഓഫ് ചെയ്ത് ടെച്ചിംഗ് നടത്തിയിട്ടുണ്ട്. പക്ഷെ ഈ പോസ്റ്റിനെ സംരക്ഷിക്കാനുള്ള ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഇതു കാരണം വൈദ്യുതി പ്രസരണ നഷ്ടവും ഉണ്ടാവുമെന്നാണ് പറയുന്നത്. തൊട്ടടുത്ത് താമസിക്കുന്ന വീട്ടുകാർക്ക് ഇത് ഭീഷണിയായിരിക്കുകാണ്. മഴക്കാലമായതിനാൽ ഷോക്കേൽക്കാനും സാധ്യതയുണ്ട്. 

Share news