കൊയിലാണ്ടി നഗരസഭ കണയങ്കോട് മിനി MCF സ്ഥാപിച്ചു

കൊയിലാണ്ടി നഗരസഭ മിനി MCF (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെൻറർ) സ്ഥാപിച്ചു. MCF സ്ഥാപിക്കുന്നതിന്റെ നഗരസഭാ തല ഉദ്ഘാടനം കണയങ്കോട് ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി പ്രജില അധ്യക്ഷതവഹിച്ചു. നഗരസഭയിലെ 44 വാർഡുകളിൽ നിന്നും ഹരിത കർമ്മ സേന ശേഖരിക്കുന്ന പാഴ്വസ്തുക്കൾ സൂക്ഷിക്കുന്നതിനാണ് 2024- 25 വാർഷിക പദ്ധതിയിയുടെ ഭാഗമായി വാർഡുകളിൽ എംസിഎഫ് സ്ഥാപിച്ചത്. പൊതുമേഖല സ്ഥാപനമായ കേരള സ്റ്റീൽ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ആണ് പ്രവർത്തി ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇ കെ അജിത്ത് മാസ്റ്റർ, നിജില പറവകൊടി, കെ എ ഇന്ദിര ടീച്ചർ, കൗൺസിലർമാരായ രമേശൻ മാസ്റ്റർ, സുമേഷ്, രാജീവൻ, ക്ലീൻ സിറ്റി മാനേജർ ടി കെ സതീഷ് കുമാർ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ സിറാജ് വി.എം സ്വാഗതവും ക്ലീൻ സിറ്റി മാനേജർ രാജീവൻ കെ സി നന്ദിയും പറഞ്ഞു.
