KOYILANDY DIARY.COM

The Perfect News Portal

വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ‘പാരൻ്റ്സ് മീറ്റ് ‘ സംഘടിപ്പിച്ചു

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ‘പാരൻ്റ്സ് മീറ്റ് ‘ നടത്തി.  ആരോഗ്യ ബോധവത്കരണ ക്ലാസ്, അനുമോദന സദസ്സ്, സ്ഥാനമൊഴിയുന്ന പി.ടി.എ. ഭാരവാഹികൾക്ക് യാത്രയയപ്പ്, പി.ടി.എ കമ്മിറ്റി രൂപീകരണം എന്നിവ നടന്നു. മൂടാടി പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി. കെ. ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് പി.കെ. തുഷാര അധ്യക്ഷത വഹിച്ചു. ജെ.എച്ച്.ഐ. കെ വി സത്യൻ ആരോഗ്യ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.
എൽ.എസ്.എസ് ജേതാക്കൾക്കും, എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ പൂർവ്വ വിദ്യാർത്ഥികൾക്കും, ബഷീർ ദിന റീൽസ് മത്സര വിജയികൾക്കും ഉപഹാര സമർപ്പണം നടത്തി. പ്രധാനാധ്യാപിക എൻ. ടി. കെ. സീനത്ത്, പി. കെ. അബ്ദുറഹ്മാൻ, വി.ടി. ഐശ്വര്യ, സി. ഖൈറുന്നിസാബി, പി. കെ. അനിൽ കുമാർ, ഇസ്മയിൽ കാട്ടിൽ എന്നിവർ സംസാരിച്ചു. പി.ടി.എ. ഭാരവാഹികളായി പി. കെ. അനിൽ കുമാർ (പ്രസിഡണ്ട്), എൻ.ടി. കെ. സീനത്ത് (സെക്രട്ടറി), എ. എം. അഞ്ജുഷ (എം.പി.ടി.എ.ചെയർപെഴ്സൺ) എന്നിവരെ തെരഞ്ഞെടുത്തു.
Share news