KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ ജാഗ്രതസമിതി അംഗങ്ങൾക്ക് ജെൻഡർ അവബോധ ക്ലാസ്സ് സംഘടിപിച്ചു

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സി ഡി എസ്, ജി ആർ സി യുടെ ഭാഗമായി കോഴിക്കോട് ജില്ലാ മിഷന്റെ സഹകരണത്തോടെ കൊയിലാണ്ടി നഗരസഭയിലെ വാർഡുകളിലെ ജാഗ്രതാ സമിതി അംഗങ്ങൾക്ക് ജെൻഡർ അവബോധ ക്ലാസ്സ് സംഘടിപിച്ചു. ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷനായി. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു ആക്ഷൻ പ്ലാൻ അവതരിപ്പിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ നിജില പറവക്കൊടി, കെ എ ഇന്ദിര ടീച്ചർ, സി പ്രജില, എന്നിവരും കൗൺസിലർ വത്സരാജ് കേളോത്ത്, ഐ സി ഡി എസ് സൂപ്പർവൈസർ റുഫീല. ടി. കെ, അനുഷ്‌മ ആർ (CWF) കമ്മ്യൂണിറ്റി കൗൺസിലർ അമിത എസ്. എസ് എന്നിവരും ആശംസ അർപ്പിച്ചു സംസാരിച്ചു.

അഡ്വ. പി പ്രശാന്ത്, സ്മിത. കെ. ബി (അഡിഷണൽ കൗൺസിലർ കുടുംബ കോടതി കോഴിക്കോട് & ജില്ലാമിഷൻ ജെണ്ടർ റിസോഴ്സ് പേഴ്സൺ) എന്നിവർ വിഷയാവതരണം നടത്തി. നോർത്ത് സി ഡി എസ് ചെയർപേഴ്സൺ ഇന്ദുലേഖ എം പി സ്വാഗതവും സൗത്ത് സിഡിഎസ് ചെയർപേഴ്സൺ വിബിന കെ കെ നന്ദിയും പറഞ്ഞു.

Advertisements
Share news