KOYILANDY DIARY.COM

The Perfect News Portal

കക്കാടംപൊയിലില്‍ വീണ്ടും കാട്ടാന ആക്രമണം; വൃദ്ധ ദമ്പതികളുടെ വീട് ആക്രമിച്ചു

കോഴിക്കോട് കക്കാടംപൊയിലില്‍ വീണ്ടും കാട്ടാന ആക്രമണം. വൃദ്ധ ദമ്പതികളുടെ വീട് ആക്രമിച്ചു. മരത്തോട് ഭാഗത്താണ് സംഭവം. വീട് ഭാഗികമായി തകര്‍ന്നു. അർധരാത്രി 12 മണിക്ക് ശേഷമാണ് കാട്ടാന എത്തി വീട് തകര്‍ത്തത്.

80 വയസുള്ള ജോസഫും ഭാര്യയും ആണ് ആ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. പൊളിഞ്ഞ ഭാഗം നാട്ടുകാരുടെ സഹായത്തോടെ താത്കാലികമായി നന്നാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കാട്ടാന വീട്ടുമുറ്റത്തെ ജീപ്പ് മറിച്ചിട്ട വീടിന്റെ ഏതാണ്ട് അടുത്താണ് ഈ സംഭവം.

 

 

Share news