ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി കുറ്റ്യാടി എം.ഐ. യു. പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍

തൊട്ടില്‍പാലം: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി കുറ്റ്യാടി എം.ഐ. യു. പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. സ്കുളിന്റെ തൊണ്ണൂറാം വാര്‍ഷികത്തിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ ഇത്തരമൊരു പരിപാടിക്ക് തുടക്കം കുറിച്ചത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പാവപെട്ട വിദ്യാര്‍ത്ഥികള്‍ക്ക് 2001വസ്ത്രങ്ങള്‍ ശേഖരിച്ച് കല്‍പ്പകഞ്ചേരി ആസ്ഥാനമായി പ്രവൃത്തിക്കുന്ന തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ച് വസ്ത്രശേഖരണം നടത്തിയത്. വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച വസ്ത്രങ്ങള്‍ പി.ടി.എ,സ്കൂള്‍ അധികൃതര്‍ സ്വീകരിച്ചു. കെ.എച്ച്.ആര്‍.എ. പ്രതിനിധി കൃഷ്ണന്‍ പുളത്തറ, കെ.കെ അമ്മദ്, വി.പി.മൊയ്തു, സഫിയ പി.പി., എ കെ.എം.സലിം ,എം .ഷ ബീഖ് എന്നിവര്‍ സംസാരിച്ചു
