എലിയങ്ങോട് – പ്രാക്കുന്ന് പഞ്ചായത്ത് കിണര്‍ സി.പി.എം പൊറ്റമ്മല്‍ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുനര്‍നിര്‍മ്മിച്ചു

കൊടിയത്തൂര്‍ : 18 വര്‍ഷത്തോളം ഉപയോഗ ശൂന്യമായി കിടന്നിരുന്ന എലിയങ്ങോട് – പ്രാക്കുന്ന് പഞ്ചായത്ത് കിണര്‍ സി.പി.എം പൊറ്റമ്മല്‍ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുനര്‍നിര്‍മ്മിച്ചു . 100 ഓളം കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ഈ പദ്ധതി. എലിയങ്ങോട് – പ്രാക്കുന്ന് നിവാസികളുടെ ഏക കുടിവെള്ളമാര്‍ഗമാണ് ഈ കിണര്‍. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി .സി അബ്ദുല്ല ഉദ്ഘാടനം നിര്‍വഹിച്ചു .
10-ാം വാര്‍ഡ് മെമ്പര്‍ ടി.പി.സി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഉമാ ഉണ്ണികൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ചേറ്റൂര്‍ മുഹമ്മദ്, സി.പി.എം കൊടിയത്തൂര്‍ ലോക്കല്‍ സെക്രട്ടറി ഗിരീഷ് കാരകുറ്റി, കെ.സി മമ്മദ്കുട്ടി, യാസര്‍ മനാഫ് , നസീര്‍ മണക്കാട്, നൗഷാദ്. ഇ , ശരീഫുദ്ധീന്‍, മുഹമ്മദ് പീടികക്കണ്ടി, മുഹമ്മദ് പുരയിക്കണ്ടി,അബ്ദുല്‍ കരീം, ജമാല്‍ പോക്കാളന്‍, കുഞ്ഞിമുഹമ്മദ് എന്നിവര്‍ സംസാരിച്ചു. കൊടിയത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം എ.സി മൊയ്തീന്‍ സ്വാഗതവും , ബ്രാഞ്ച് സെക്രട്ടറി അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു .

