KOYILANDY DIARY.COM

The Perfect News Portal

SC/ST കോഡിനേഷൻ കൊയിലാണ്ടി താലൂക്ക് കമ്മിറ്റി വിദ്യാഭ്യാസ സെമിനാറും പഠനോപകരണവും വിതരണം ചെയ്തു

കൊയിലാണ്ടി: SC/ST കോഡിനേഷൻ കൊയിലാണ്ടി താലൂക്ക് കമ്മിറ്റി വിദ്യാഭ്യാസ സെമിനാറും പഠനോപകരണവും വിതരണം ചെയ്തു. പേരാമ്പ്ര ലൂണാർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി അസറ്റ് ജനറൽ സെക്രട്ടറി നസീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാസു വെങ്ങേരി അധ്യക്ഷത വഹിച്ചു.

എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ SC/ST വിദ്യാർത്ഥികൾക്ക് ജോലി ചെയ്യാനുള്ള അവസരമൊരുക്കണമെന്ന് സർക്കാരിനോട് യോഗം ആവശ്യപ്പെട്ടു. കെ യു. നാരായണൻ മാസ്റ്റർ, ബാബു തത്തക്കാട്, ബാലഗോപാലൻ, വി പി വേണു മാസ്റ്റർ, സുരേഷ് പഞ്ചമി, ബിജു മാസ്റ്റർ, ഡയാന വർഗ്ഗീസ്, രാജൻ കെ, ഐശ്വര്യ വി പി വേണു കെ എം ഗോപാലൻ, എ എം ബാലൻ രജനീ മോഹനൻ. പി. കെ. ബിജു, സി എം നാരായണൻ എന്നിവർ സംസാരിച്ചു.

Share news