ദളിത് ചിന്തകന്‍ ഡോ. കൃഷ്ണ കിര്‍വാലെ കുത്തേറ്റ് മരിച്ച നിലയില്‍

കോലാപൂര്‍: അംബേദ്കര്‍ ആശയങ്ങളുടെ പ്രചാരകനും ദളിത് എഴുത്തുകാരനും ചിന്തകനുമായ ഡോ. കൃഷ്ണ കിര്‍വാലെ (62) യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര രാജേന്ദ്രനഗറിലെ വീട്ടിലാണ് കിര്‍വാലെയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കോലാപൂര്‍ ശിവാജി യൂണിവേഴ്സിറ്റി മറാത്തി ഡിപ്പാര്‍ട്ട്മെന്റില്‍ അധ്യാപകനയിരുന്നു കിര്‍വാലെ.
വ്യക്തിപരമായ കാരണങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും ആസൂത്രിതമായ കൊലപാതകമാണ് ഇതെന്ന് അനുയായികള്‍ പറയുന്നു. സാധനങ്ങള്‍ വാങ്ങിയ ശേഷം പണം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കൊലക്ക് കാരണമായി പൊലീസ് പറയുന്നത്. എന്നാല്‍ സംഭവമറിഞ്ഞയുടെ തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ അന്വേഷണം ശക്തമാക്കി പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിലെ അംബേദ്കര്‍ ചിന്താധാരയിലെ ശ്രദ്ധേയമായ ശബ്ദമായിരുന്നു കിര്‍വാലെ. ഡോ. ബാബാ സാഹബ് അംബേദ്കര്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് മേധാവിയായിരുന്നു കിര്‍വാലെ.അംബേദ്കര്‍ പ്രത്യയശാസ്ത്രത്തിലും ദളിത് പ്രതിരോധ സാഹിത്യത്തിലും കിര്‍വാലെയുടെ ഇടപെടല്‍ സജീവമാണ്.

