സെക്രട്ടറിയേറ്റ് വളയൽ സമരം: RYF ജില്ല കൺവൻഷൻ നടത്തി

കൊയിലാണ്ടി: തൊഴിൽ നിക്ഷേധിക്കുന്ന സംസ്ഥാന സർക്കാറിനെതിരെ ജൂലായ് 25ന് RYFൻ്റെ നേതൃത്വത്തിൽ നടക്കുന്ന സെക്രട്ടറിയേറ്റ് വളയൽ സമരത്തിന്റെ ജില്ലാ കൺവൻഷനും സംഘാടക സമിതി രൂപീകരണവും കൊയിലാണ്ടിയിൽ വെച്ച് നടന്നു. എൻ.കെ. ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ RSP കോഴിക്കോട് ജില്ല സെക്രട്ടറി ഇ.കെ.എം റഫീഖ് ഉദ്ഘാടനം ചെയ്തു.
.

.
RYF സംസ്ഥാന നിർവ്വാഹക സമിതി അംഗം ആർ. വൈശാഖ്, ജില്ല സെക്രട്ടറി ശ്രീനാഥ് പൂവ്വ ങ്ങോത്ത്, പ്രസിഡണ്ട് വിൽസൺ ജോൺ, ടി.കെ. അബ്ദുള്ള കോയ, സി.കെ. ഗിരീശൻ മാസ്റ്റർ, എടച്ചേരി കുഞ്ഞിക്കണ്ണൻ, ലാലു ഇടപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.
.

.
ജില്ല സംഘാടക സമിതി ഭാരവാഹികളായി ഇ.കെ.എം റഫീഖ് (ചെയർമാൻ), ശ്രീനാഥ് പൂവ്വങ്ങോത്ത് (കൺവീനർ), വിൽസൺ ജോൺ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. സെക്രട്ടറിയേറ്റ് സമരത്തിൽ 50 സഖാക്കളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.
