ബഷീർ ദിനവും വായനാപക്ഷാചരണവും സമുചിതമായി ആചരിച്ചു

ചേമഞ്ചേരി: ക്ലാസ്സ് കാപ്പാടിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ബഷീർ അനുസ്മരണവും വയനാപക്ഷാചരണവും കഥാകൃത്ത് ഡോ. അബുബക്കർ കാപ്പാട് ഉദ്ഘാടനം ചെയ്തു. മൂസ നൂർമഹൽ അധ്യക്ഷത വഹിച്ചു. ഷരീഫ് വി കാപ്പാടിൻ്റെ ‘ഇത് അസ്വാഭാവിക മരണം’ എന്ന കഥാസമാഹാരത്തെക്കുറിച്ച് സജീവൻ ജെ. പി പുസ്തകാവലോകനം നടത്തി. നാസർ കാപ്പാട്, ഷൗക്കത്ത്, ഉമ്മർ കളത്തിൽ, മുഹമ്മദ് അഷ്റഫ് എം. പി, ഷരീഫ് വി കാപ്പാട് എന്നിവർ സംസാരിച്ചു.
