KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്‌ സർവീസ്‌ 12 വരെ റദ്ദാക്കിയതായി
സലാം എയർ

മസ്‌കത്ത്‌: മസ്‌കത്തിൽ നിന്ന് കരിപ്പൂർ അടക്കം വിവിധ സെക്‌ടറിലേക്കുള്ള വിമാന സർവീസ് 12 വരെ റദ്ദാക്കിയതായി സലാം എയർ. ധാക്ക, ഹൈദരാബാദ്, സിയൽകോട്ട് എന്നീ സെക്‌ടറുകളിലേക്കുള്ള സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ടെന്നും ബജറ്റ് എയർലൈനായ സലാം എയർ അറിയിച്ചു. കാരണം വ്യക്തമാക്കിയിട്ടില്ല. ഈ ദിവസങ്ങളിൽ യാത്രയ്ക്കായി ടിക്കറ്റ് എടുത്തവർ ട്രാവൽ പോയിന്റുമായി ബന്ധപ്പെട്ട് ടിക്കറ്റ് ക്യാൻസൽ ചെയ്യുകയോ അടുത്ത സർവീസ് നടത്തുന്ന തിയ്യതിയിലേക്ക് യാത്ര മാറ്റുകയോ വേണമെന്ന് അധികൃതർ അറിയിച്ചു.

 

Share news