KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

സംസ്ഥാനത്ത് നാളെ സ്വകാര്യബസ് സമരം. ഗതാഗത കമ്മീഷണറുമായി ബസുടമകൾ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമര പ്രഖ്യാപനം. നാളെ രാവിലെ മുതൽ വൈകീട്ട് വരെയാണ് പണിമുടക്ക്. ബസ് നിരക്ക് വർധിപ്പിക്കുക, കാലങ്ങളായി ഒരേ നിരക്കിൽ തുടരുന്ന വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് അടിയന്തരമായി വർധിപ്പിക്കുക, ബസുടമകളിൽ നിന്നും അമിതമായി പിഴ തുക ഈടാക്കുന്ന നടപടി അവസാനിപ്പിക്കുക, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ബസുടമകൾ സമരം പ്രഖ്യാപിച്ചിട്ട് ദിവസങ്ങളായെങ്കിലും ഗതാഗത വകുപ്പുമായി ചർച്ചക്ക് വഴി തയ്യാറായത് ഇന്നാണ്.

Share news