KOYILANDY DIARY.COM

The Perfect News Portal

ഗുജറാത്തില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ അനധികൃത മരുന്ന് പരീക്ഷണം; 741 വൃക്കരോഗികൾ മരിച്ചതായി കണ്ടെത്തി

ഗുജറാത്തില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ അനധികൃത മരുന്ന് പരീക്ഷണം. 741 വൃക്കരോഗികൾക്ക് ജീവൻ നഷ്ടമായതായി റിപ്പോർട്ട്. പരീക്ഷണത്തിന് വിധേയരായത് 2352 രോഗികളാണ്. രോഗികളില്‍ സ്റ്റെം സെല്‍ തെറാപ്പി പരീക്ഷണമാണ് നടത്തിയത്. പണം തട്ടിയെടുക്കാനായിരുന്നു സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍മാര്‍ അനധികൃത പരീക്ഷണം നടത്തിയത്. സംഭവത്തില്‍ സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

1999 നും 2017 നും ഇടയിൽ IKDRC-യിൽ 2,352 വൃക്കരോഗികളിൽ സ്റ്റെം സെൽ തെറാപ്പി പരീക്ഷണങ്ങൾ നടത്തിയതായി ആരോപണമുണ്ട്. ഈ കാലയളവിൽ 741 രോഗികൾ മരിച്ചുവെന്നും, 91% കേസുകളിലും സ്റ്റെം സെൽ തെറാപ്പി പരാജയപ്പെട്ടു എന്നും CAG റിപ്പോർട്ടിൽ പറയുന്നുണ്ടെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി.

 

സർക്കാർ ഉടമസ്ഥതയിലുള്ള അഹമ്മദാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കിഡ്‌നി ഡിസീസസ് ആൻഡ് റിസർച്ച് സെൻ്ററിൽ (ഐകെഡിആർസി) സ്റ്റെം സെൽ തെറാപ്പി പരീക്ഷണങ്ങൾക്ക് വിധേയരായ 2352 രോഗികളിൽ 741 പേരാണ് മരിച്ചത്. ഇൻസ്റ്റിറ്റ്യൂഷണൽ കമ്മിറ്റി ഫോർ സ്റ്റെം സെൽ റിസർച്ച് ആൻഡ് തെറാപ്പിയുടെ അനുമതിയില്ലാതെയാണ് ഈ പരീക്ഷണങ്ങൾ നടത്തിയതെന്നും കോൺഗ്രസ് ആരോപിച്ചു.

Advertisements
Share news