വീണാ ജോർജ് രാജിവെക്കണം: കോൺഗ്രസ്സ് പ്രതിഷേധ ജ്വാല തെളിയിച്ചു.

കൊയിലാണ്ടി: കേരളത്തിന്റെ ആതുരസേവന മേഖലയെ തകർച്ചയിലേക്ക് തള്ളിവിട്ടെന്നാരോപിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ രാജി ആവശ്യവുമായി കോൺഗ്രസ് കൊയിലാണ്ടി സൗത്ത്- നോർത്ത് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രകടനവും കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധ ജ്വാലയും തെളിയിച്ചു. ഡിസിസി സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.
.

.
അരുൺ മണമൽ സ്വാഗതവും രജീഷ് വെങ്ങളത്ത് കണ്ടി അധ്യക്ഷതയും വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് മുരളി തോറോത്ത് മുഖ്യപ്രഭാഷണം നടത്തി. കെ പി വിനോദ് കുമാർ, മനോജ് പയറ്റ് വളപ്പിൽ, ചെറുവക്കാട്ട് രാമൻ, അൻസാർ കൊല്ലം, അഡ്വ. പി.ടി. ഉമേന്ദ്രൻ, സുധാകരൻ വി കെ, കെ. സുരേഷ് ബാബു, യു കെ രാജൻ, തൻഹീർ കൊല്ലം, റാഷിദ് മുത്താമ്പി, സതീശൻ ചിത്ര, പി.കെ. പുരുഷോത്തമൻ, പുരുഷോത്തമൻ കുറുവങ്ങാട് എന്നിവർ നേതൃത്വം നൽകി.
