മരളൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്ടമംഗല്യ പ്രശ്നം നടത്തും

കൊയിലാണ്ടി: പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന മരളൂർ മഹാദേവ ക്ഷേത്രത്തിൽ ശ്രീകോവിൽ ചെമ്പടിച്ച് സമർപ്പണം നടത്തുന്നതിന് മുന്നോടിയായി അഷ്ടമംഗല്യ പ്രശ്നം നടത്താൻ ക്ഷേത്രത്തിലെ വിവിധ കമ്മിറ്റികളുടെ സംയുക്ത യോഗം തീരുമാനിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.

പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ, കൺവീനർ കലേക്കാട്ട് രാജമണി ടീച്ചർ, ക്ഷേത്ര ക്ഷേമ സമിതി പ്രസിഡണ്ട് കെ. വി. ഗിരീഷ്, സെക്രട്ടറി എം. ടി. ഗിരീഷ്, ഗിരീഷ് പുതുക്കുടി, അശോക് കുമാർ കുന്നോത്ത്, ഉണ്ണി മൂത്തേടത്ത്, രാഘവൻ പുതിയോട്ടിൽ, കെ. ടി. ഗംഗാധരൻ, എം. ടി. സജിത്ത്, ബാലകൃഷ്ണൻ ചെറൂടി, മിനി മണപ്പാട്ടിൽ എന്നിവർ പ്രസംഗിച്ചു.
