KOYILANDY DIARY.COM

The Perfect News Portal

ലയൺസ് ക്ലബ്ബ് കൊയിലാണ്ടി 2025-26 വർഷത്തെ ഭാരവാഹികൾ സ്ഥാനമേറ്റു

കൊയിലാണ്ടി: നാല് പതിറ്റാണ്ടുകളായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായ കൊയിലാണ്ടി ലയൺസ് ക്ലബ്ബിൻ്റെ 2025-26 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഹാളിൽ നടത്തപ്പെട്ട പരിപാടിയിൽ പ്രമുഖർ പങ്കെടുത്തു. ലയൺ അഡ്വ. വി. അമർനാഥ് (Past Multiple Council Chairperson & Area Leader LCIF) പരിപാടി ഉദ്ഘാടനം ചെയ്തു.
.
.
സേവനത്തിൻ്റെ ഭാഗമായി ക്ലബ്ബ് നൽകിയ വീൽ ചെയർ കൊയിലാണ്ടി സേവാഭാരതിയ്ക്ക് കൈമാറി. ലയൺ. പി.വി വേണുഗോപാൽ എം.ജെ. എഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എഞ്ചിനിയർ കെ. കെ. സുരേഷ് ബാബു എം.ജെ. എഫ് (പി.ഡി. ജി), ലയൺ എൻ. സുഭാഷ് നായർ എം. ജെ. എഫ് (LClF Cordn ), ലയൺ എഞ്ചിനിയർ മോഹൻദാസ് പി. എം. ജെ. എഫ് (ആർ.സി), ലയൺ ടി.കെ. ഗിരീഷ് (സെഡ്.സി), ലയൺ ഡോക്ടർ ഇ. സുകുമാരൻ, ലയൺ ഡോക്ടർ കെ. ഗോപിനാഥ് എം.ജെ. എഫ് എന്നിവർ സംസാരിച്ചു.
.
.
പ്രസിഡണ്ടായി ലയൺ ടി.എം. രവി, സെക്രട്ടറി ലയൺ ഹരിഷ് മാറോളി, ട്രഷറർ ലയൺ എ.പി. സോമസുന്ദരൻ, ഫസ്റ്റ് വൈസ് പ്രസിഡണ്ട് ലയൺ ഇ.കെ. സുരേഷ്, സെക്കൻ്റ് വി.പി. ലയൺ കെ. എൻജയപ്രകാശ്, ജോയിൻ്റ് സെക്രട്ടറി ലയൺ വി.ടി. രൂപേഷ്, മെമ്പർഷിപ്പ് ചെയർപേഴ്സൺ ലയൺ കേണൽ സുരേഷ് ബാബു എം.ജെഎഫ്, സെർവീസ് ചെയർപേഴ്സൺ ഡോക്ടർ ഗോപിനാഥ് എം.ജെ. എഫ്, മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ ലയൺ റെജിൽ.വി.ആർ, ക്ലബ്ബ് അഡ്മിനിസ്ട്രേറ്റർ ലയൺ ഡോക്ടർ ഇ സുകുമാരൻ, തേമർ ലയൺ ജ്യോതി ലക്ഷ്മി. ടി, ടെയിൽ ട്വിസ്റ്റർ ലയൺ ജയലേഖ സി. കെ എന്നിവരും, ബോർഡ് ഡയറക്ടർമാരായി ലയൺ ടി.വി. സുരേഷ് ബാബു, ലയൺ ഹെർബർട് സാമുവൽ, ലയൺ സി.കെ. മനോജ് ,ലയൺ എൻ.കെ. ജയപ്രകാശ്, ലയൺ പി.ഡി. രഘുനാഥ് എന്നിവരെയും തെരഞ്ഞെടുത്തു. തുടർന്ന് വിവിധ കലാപരി പരിപാടികളും അവതരിപ്പിക്കുകയുണ്ടായി.
Share news