KOYILANDY DIARY.COM

The Perfect News Portal

തോമസ് ഐസകിന്റെ എട്ടാമത്തെ ബജറ്റവതരണത്തിന് തുടക്കം

തിരുവനന്തപുരം: നോട്ട് നിരോധനകാലത്തെ ബജറ്റ് അവതരണം വെല്ലുവിളിയാണെന്ന് ആമുഖമായി പറഞ്ഞുകൊണ്ട് തന്റെ എട്ടാമത് ബജറ്റ് അവതരണത്തിന് ധനമന്ത്രി തോമസ് ഐസക് തുടക്കം കുറിച്ചു. നോട്ട് നിരോധനം ജനജീവിതത്തെ താറുമാറാക്കി. ബാങ്കുകളില്‍ പണമുണ്ട് . എന്നാല്‍ വായപയെടുക്കാന്‍ ആളില്ലെന്നതാണ് സ്ഥിതിയെന്നും ഐസക് പറഞ്ഞു.

നോട്ട് നിരോധനം മനുഷ്യനിര്‍മ്മിത ദുരന്തമാണ്.  ചെലവുചുരുക്കല്‍ ബജറ്റിന് സാക്ഷ്യം വഹിക്കും.   നിക്ഷേപവും കയറ്റുമതിയും കുറഞ്ഞു.കേന്ദ്ര നടപടി സംസ്ഥാന വരുമാനം കുറച്ചുവെന്നും ഐസക് പറഞ്ഞു. നോട്ട് നിരോധനം തുഗ്ളക് പരിഷ്ക്കാരമാണെന്ന പ്രസിദ്ധ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ  വാക്കുകള്‍ ഉദ്ധരിച്ചാണ് രാവിലെ ഒമ്പതിന് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്.

മാന്ദ്യരഹിത പ്രതിരോധം  കിഫ്ബിയിലൂടെ നടപ്പാക്കും.  പദ്ധതികള്‍ക്ക് പ്രത്യേക നിക്ഷേപ സ്ഥാപനങ്ങളിലുടെ പണം കണ്ടെത്തും. ആറുമാസം കൊണ്ട് കിഫ്ബി അഭിമാനകരമായ നേട്ടങ്ങള്‍ സൃഷ്ടിച്ചു വാറ്റും ജിഎസ്ടിയും പ്രശ്നങ്ങള്‍ സൃഷ്ടിക്കും .സാമ്പത്തിക മുരടിപ്പ് ഒഴിവാക്കാന്‍ നടപടിയെടുക്കുന്നത് വെല്ലുവിളി.കേന്ദ്രസര്‍ക്കാരിന്റെ ഒട്ടകപക്ഷി നയം വലിയ പ്രശ്നം സൃഷ്ടിച്ചു.സാമ്പത്തിക മുരടിപ്പ് ഉണ്ടാകും എന്നതില്‍ സംശയമില്ല. റവന്യൂ കമ്മിയില്‍ കുറവു വരുത്താനാവില്ല. കേന്ദ്ര ബജറ്റ് നിരാശാജനകമാണെന്നും മന്ത്രി പറഞ്ഞു.

Advertisements
  • പ്രധാന ബജറ്റ് നിര്‍ദേശങ്ങള്‍
    മെഡിക്കല്‍ കോളജില്‍ 45 അധ്യാപക തസ്തിക, സര്‍ക്കാര്‍ ആശുപത്രികളില്‍ 5257 തസ്തികകള്‍ സൃഷ്ടിക്കും, പ്രമേഹം-പ്രഷര്‍-കൊളസ്ട്രോള്‍ രോഗികള്‍ക്ക് സൌജന്യ മരുന്നുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 2000 കോടി രൂപ അനുവദിക്കും
     
    പൊതുവിദ്യാലയങ്ങളില്‍ 10 ശതമാനം കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കും, ആയിരം കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളുകള്‍ നവീകരിക്കാന്‍ 500 കോടി, ഒരു സ്കൂളിന് പരമാവധി 3 കോടി,
  • മണ്ണ് ജലസംരക്ഷണത്തിന് 102 കോടി, മൂന്നു കോടി മരങ്ങള്‍ വച്ചുപിടിപ്പിക്കും,ചെറുകിട ജലസ്രോതസുകള്‍ക്ക് 208 കോടി രൂപ, അയല്‍ക്കൂട്ടങ്ങളെയും പ്രോത്സാഹിപ്പിക്കണം. മഴക്കുഴി കാംപയിനുകള്‍ ഇതില്‍ ഉള്‍പ്പെടുത്തും
  • മികച്ച സ്വാന്തന പരിചരണം നല്‍കുന്നവര്‍ക്ക് അവാര്‍ഡ് , ആധുനിക വൈദ്യത ശ്മശാനത്തിന് 100 കോടി, മാന്‍ഹോള്‍ ശുചീകരണത്തിന് 10 കോടി, ശുചിത്വ മിഷന് 127 കോടി, ആധുനിക അറവു ശാല സ്ഥാപിക്കാന്‍ 100 കോടി
  • കാര്‍ഷിക മേഖല അടങ്കല്‍ 2106 കോടിയും പിന്നോക്ക വിഭാഗക്കാരുടെ പുരോഗതിക്കായി  2600 കോടിയും ബജറ്റില്‍ വകയിരുത്തി.
  • ടൂറിസം, ഐടി പദ്ധതികള്‍ക്കായി 1375 കോടി. കശുവണ്ടി ഫാക്ടറികള്‍ക്ക് 42 കോടി, കശുമാവ് കൃഷി വ്യാപനത്തിന് 6.5 കോടിയും വകയിരുത്തി. 
  • കൈത്തറി മേഖലയ്ക്ക് 72 കോടിനല്‍കാനും  സ്കൂള്‍ യൂണിഫോമുകള്‍ കൈത്തറി മേഖലയില്‍ നിന്ന് വാങ്ങാനും തീരുമാനം.
  • ആലപ്പുഴയില്‍ കയര്‍ ഭൂവസ്ത്ര സ്കൂള്‍ ആരംഭിക്കും, ക്ഷീരമേഖലയില്‍ 97 കോടി,മത്സ്യത്തൊഴിലാളി വികസനം 150 കോടി, തീരദേശ വികസനത്തിന് 216 കോടി,കുരുമുളക് കൃഷി വ്യാപനത്തിനായി 10 കോടി, റബര്‍ വിലസ്ഥിരതാ പദ്ധതിക്കായി വില 500 കോടി വകയിരുത്തി.
  • കാസര്‍കോട് പ്രത്യേക പാക്കേജിനായി 90 കോടി,വയനാട് പ്രത്യേക പാക്കേജിനായി 19 കോടി,നാളികേര വികസനത്തിന് 45 കോടി ,ബാര്‍ബര്‍ ഷോപ്പ് പരിഷ്ക്കരണത്തിന് 2.7 കോടി, നെല്ലു സംരക്ഷണത്തിന് 700 കോടി,
  • റേഷന്‍ വ്യാപാരികളുടെ കമ്മീഷനും ഹാന്‍ഡിംഗ് ചാര്‍ജും വര്‍ധിപ്പിക്കും. ഇതിനായി 100 കോടിയും നീക്കിവെച്ചു.
  • 60 വയസ് കഴിഞ്ഞ, മറ്റ് പെന്‍ഷനുകളോ 2 ഏക്കറില്‍ കൂടുതല്‍ ഭൂമിയോ ഇല്ലാത്ത എല്ലാവര്‍ക്കും  ക്ഷേമപെന്‍ഷനുകള്‍ നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഇന്‍കം ടാക്സ് നല്‍കുന്നവര്‍ ഈ പെന്‍ഷന് അര്‍ഹരല്ല.
  • എല്ലാ സാമൂഹ്യക്ഷേമ പെന്‍ഷനുകളും 1,100 രൂപയാക്കി വര്‍ധിപ്പിച്ചു.ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവരുടെ ഏകീകൃത പട്ടിക വരുന്നതോടെ രണ്ടു പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് അതിലൊരു പെന്‍ഷന്‍ ഈ സര്‍ക്കാര്‍ വരുന്നതിന് മുന്‍പുള്ള 600 രൂപ നിരക്കില്‍ മാത്രമാക്കും. എല്ലാവര്‍ക്കും ഒറ്റപെന്‍ഷന് മാത്രമെ അര്‍ഹതയുണ്ടാകൂ.
  • ആശാ വര്‍ക്കര്‍മാരുടെയും പ്രീ പ്രൈമറി അധ്യാപകരുടെയും ഓണറേറിയം 500 രൂപ വര്‍ധിപ്പിച്ചു
  • 200 വര്‍ഷം പിന്നിട്ട മൂന്ന് എയ്ഡഡ് സ്കൂളുകള്‍ അടക്കം ഏഴു വിദ്യാലയങ്ങള്‍ക്കായി പ്രത്യേക പുനരുദ്ധാരണ പദ്ധതി നടപ്പാക്കും
  • ഭവനരഹിതര്‍ക്കുളള ഫ്ലാറ്റ് സമുച്ചയങ്ങളില്‍ സമഗ്രമായ അനുബന്ധ സൌകര്യങ്ങള്‍ ഉറപ്പാക്കും
  • ഭവനനിര്‍മാണ പദ്ധതികളില്‍ ഉപഭോക്താക്കള്‍ക്ക് വീടിന്റെ പ്ളാന്‍ തിരഞ്ഞെടുക്കാന്‍ അവസരം നല്‍കും
  • കൂടുതല്‍ ബഡ്സ് സ്കൂളുകള്‍ ആരംഭിക്കും. ഒരു ബഡ്സ് സ്കൂളിനു 25 കോടി രൂപ നിരക്കില്‍ സഹായം നല്‍കും.
  • ബഡ്സ് സ്കൂളുകളില്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് റിഹാബിലിറ്റേഷന്‍. ഭിന്നശേഷിയുള്ളവര്‍ക്ക് ബാരിയര്‍ ഫ്രീ പദ്ധതിക്കായി 15 കോടി രൂപ. ഭിന്നശേഷിക്കാര്‍ക്ക് ജോലിക്ക് 4 ശതമാനം സംവരണം.
  • മാര്‍ച്ച് 31ന് മുന്‍പ് കേരളത്തിലെ എല്ലാ വീടുകളും വൈദ്യുതീകരിക്കും; വൈദ്യുതി ശൃംഖല നവീകരിക്കാന്‍ കിഫ്ബി ധനസഹായം.സൌരോര്‍ജ – കാറ്റാടി പദ്ധതികള്‍ പ്രോത്സാഹിപ്പിക്കും* കൊച്ചി സംയോജിത ഗതാഗത വികസനത്തിന് 682 കോടി വായ്പയായി സമാഹരിക്കും.

    * കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണത്തിനായി 3000 കോടി രൂപയുടെ പാക്കേജ്
    റോഡുകള്‍ക്കായി അഞ്ചു വര്‍ഷത്തിനകം അരലക്ഷം കോടിയുടെ നിക്ഷേപം. ദേശീയപാത വികസനത്തിന് കിഫ്ബി വഴി 6500  കോടി. റോഡ്, പാലം നിര്‍മാണങ്ങള്‍ക്ക് 1350 കോടി രൂപ.

  • കെ.എസ്.എഫ്.ഇയില്‍ പ്രവാസികളുടെ ചിട്ടികള്‍ സമാഹരിക്കാന്‍ നടപടി. സര്‍ക്കാറിന്റെ സമ്പൂര്‍ണ സുരക്ഷിതത്വം. സുരക്ഷിത സമ്പാദ്യത്തോടൊപ്പം നാടിന്റെ വികസനത്തില്‍ പങ്കാളികളാകാം. ജൂണ്‍ മാസത്തോടെ ഈ പദ്ധതി നിലവില്‍ വരും.
  • 30 കിലോമീറ്റര്‍ ദൂരത്തില്‍ തീരദേശ ഹൈവേക്കായി 6500 കോടി, ഒന്‍പതു ജില്ലകളില്‍ മലയോര ഹൈവേ, സംസ്ഥാനത്തെ പാലങ്ങളുടെ നിലവിലെ അവസ്ഥ പരിശോധിക്കും
Share news

Leave a Reply

Your email address will not be published. Required fields are marked *