അണേല വനിതാ സഹകരണ സംഘം ഓഫീസിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: അണേല വനിതാ സഹകരണ സംഘം ഓഫീസിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കെപ്പാട്ട് നിർവ്വഹിച്ചു. പ്രസിഡണ്ട് ഇന്ദിര ടീച്ചർ അധ്യക്ഷത വഹിച്ചു. അരിക്കുളം ബാങ്ക് വൈസ് പ്രസിഡണ്ട് സതീശൻ മാസ്റ്റർ, കൗൺസിലർ ആർ. കെ. കുമാരൻ, പി. കെ. അജയൻ, ശ്രീനി മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു. ബാങ്ക് സെക്രട്ടറി അമൃത സ്വാഗതവും വൈസ് പ്രസിഡണ്ട് സുനിത നന്ദിയും പറഞ്ഞു.
