ആവേശമായി KSSPU ചേമഞ്ചേരി യൂണിറ്റ് കൺവെൻഷൻ

കൊയിലാണ്ടി: KSSPU ചേമഞ്ചേരി യൂണിറ്റ് കൺവെൻഷൻ പൂക്കാട് കലാലയം സർഗ്ഗവനി ഓഡിറ്റോറിയത്തിൽ നടന്നു. KSSPU കോഴിക്കോട് ജില്ലാ സെക്രട്ടറി സി. അശോകൻ മാസ്റ്റർ സംഘടനാ കാര്യങ്ങൾ വിശദീകരിച്ച് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വി.കെ. സുരേഷ് ബാബു മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. സംസ്കാരം ഒരു പ്രവാഹമാണ്. ഈ ഒഴുക്കിൽ വൃഥാ ഒഴുകി അകലുന്നതല്ല പുരോഗതിയുടെ അടയാളം. മറിച്ച് ഒഴുക്കിനെ മുറിച്ച് പുതിയ വഴികൾ കണ്ടെത്തുക എന്നതാണ് ചലനാത്മകമായ ഒരു സമൂഹത്തിന്റെ പുരോഗതിയുടെ അടയാളം. മുതിർന്ന പൗരന്മാർ, പെൻഷനേഴ്സ് എന്നിവർക്ക് ഇക്കാര്യത്തിൽ നേതൃത്വപരമായ പങ്കു വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

KSSPU ചേമഞ്ചേരി യൂണിറ്റിൽ പുതിയതായി അംഗത്വമെടുത്ത 10 പേരെ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.കെ.കെ. മാരാർ അഭിവാദ്യം ചെയ്തു സ്വീകരിച്ചു. സംസ്ഥാന സമിതി അംഗം ടി.വി. ഗിരിജ 75 പിന്നിട്ട യൂണിറ്റ് അംഗങ്ങളെ ആദരിച്ചു. മുൻ ജില്ലാ സെക്രട്ടറി ഇ. ഗംഗാധരൻ മാസ്റ്റർ, ചേമഞ്ചേരി യൂണിറ്റ് സെക്രട്ടറി വി.എം.ലീല, സെക്രട്ടറി Dr. എൻ.വി. സദാനന്ദൻ, ജോയിന്റ് സെക്രട്ടറി പി. ബാലഗോപാലൻ എന്നിവർ സംസാരിച്ചു.
