KOYILANDY DIARY.COM

The Perfect News Portal

മുല്ലപ്പെരിയാർ ഡാമിലെ പതിമൂന്ന് ഷട്ടറുകൾ 10cm വീതം ഉയർത്തി

മുല്ലപ്പെരിയാർ ഡാമിലെ ഷർട്ടുകൾ ഉയർത്തി. പതിമൂന്ന് ഷട്ടറുകൾ 10cm വീതം ഉയർത്തി 175 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനാൽ ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിൻ്റെ അളവു കുറഞ്ഞിട്ടുണ്ട്.

.
മുല്ലപ്പെരിയാറിലെ റൂൾ കർവ് ലെവൽ ക്രമീകരിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ഡാമിലെ ഷട്ടറുകൾ ഉയർത്തിയത്. സ്പിൽവേയിലെ 13 ഷട്ടറുകളും 10 സെൻ്റീമീറ്റർ വീതമാണ് ഉയർത്തിയത്. ഇതിലൂടെ സെക്കൻ്റിൽ 175 ഘനയടി വെള്ളമാണ് പെരിയാറിലേയ്ക്ക് ഒഴുകിയെത്തുന്നത്. തുറന്ന് വിടുന്ന വെള്ളത്തിൻ്റെ അളവ് കുറവായതിനാലും മഴ മാറി നിൽക്കുന്നതിനാലും പെരിയാറിലെ ജലനിരപ്പിൽ കാര്യമായ മാറ്റമുണ്ടാക്കിയിട്ടില്ല.

ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം എല്ലാവിധ ഒരുക്കങ്ങളും നടത്തിയിരുന്നു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി വെള്ളം ഒഴുകിയെത്തുന്ന എല്ലാ മേഖലയിലും റവന്യൂ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. റൂൾ കർവ് ലെവലിൽ തൊട്ടടുത്ത ദിവസം മാറ്റം വരാനിരിക്കെ പരമാവധി ജലം ഒഴുക്കി കളയാതിരിക്കാനാണ് തമിഴ്നാട് ശ്രമിക്കുന്നത്. 136.3 അടിയാണ് ഒന്നാം തീയതി മുതൽ 15 ദിവസത്തെ റൂൾ കർവ്. വൃഷ്ടി പ്രദേശത്ത് മഴ മാറിയാൽ നേരിയ രീതിയിൽ തുറന്ന ഷട്ടർ തമിഴ്നാട് അടക്കാനാണ് സാധ്യത.

Advertisements
Share news