വടകരയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

വടകരയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. മണിയൂർ സ്വദേശി വിലങ്ങിൽ സുഭാഷിനാണ് പരിക്കേറ്റത്. വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. പുതിയ സ്റ്റാൻഡിൽ നിന്നും ബസ് ദേശീയ പാതയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇദ്ധേഹത്തെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബൈക്കിന് മുകളിലേക്ക് ബസ് കയറിയിറങ്ങിയതായാണ് അറിയുന്നത്.
