സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 71,440 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. 440 രൂപ കുറഞ്ഞ് ഒരു പവന് 71,440 രൂപയായി. ഇന്നലെ പവന് 680 രൂപ കുറഞ്ഞതിന് ശേഷമാണ് ഇന്ന് വീണ്ടും ഇടിവുണ്ടായിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 55 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8930 രൂപയായി.

ഇറാന്‍-ഇസ്രയേല്‍ വെടിനിര്‍ത്തലിന്റെ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര തലത്തില്‍ തന്നെ സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയിരിക്കുന്നത്. യുഎസില്‍ പണപ്പെരുപ്പം കൂടിയതും സ്വര്‍ണവില കുറയുന്നതിന് കാരണമായി.

.
Advertisements

