KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് മൂന്നുദിവസം കൂടി ശക്തമായ മഴ തുടരും

സംസ്ഥാനത്ത് മൂന്നുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 12 ജില്ലകളിലും നാളെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. ഓറഞ്ച് അലർട്ട് ഇടുക്കി, വയനാട് ജില്ലകളിലായി പരിമിതപ്പെടുത്തി.

അതേസമയം അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) നദികളിൽ ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

ഓറഞ്ച് അലേർട്ട്

Advertisements

പത്തനംതിട്ട : മണിമല (തോണ്ടറ സ്റ്റേഷൻ, കല്ലൂപ്പാറ സ്റ്റേഷൻ- CWC), അച്ചൻകോവിൽ (കോന്നി GD സ്റ്റേഷൻ)
എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷൻ & കക്കടശ്ശേരി സ്റ്റേഷൻ)

യെല്ലോ അലേർട്ട്

പത്തനംതിട്ട: പമ്പ (കുരുടമണ്ണിൽ & ആറന്മുള സ്റ്റേഷൻ, മടമൺ സ്റ്റേഷൻ -CWC), അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ, തുമ്പമൺ -CWC)
ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷൻ -CWC)

കോട്ടയം: മീനച്ചിൽ (പേരൂർ സ്റ്റേഷൻ)
കോഴിക്കോട്: കോരപ്പുഴ (കുന്നമംഗലം & കൊല്ലിക്കൽ സ്റ്റേഷൻ)
മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷൻ)
തൃശൂർ: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷൻ), കരുവന്നൂർ (കുറുമാലി & കരുവന്നൂർ സ്റ്റേഷൻ), ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷൻ), കീച്ചേരി (കോട്ടപ്പുറം സ്റ്റേഷൻ -CWC)
പാലക്കാട്: കാവേരി (കോട്ടത്തറ സ്റ്റേഷൻ -CWC)
വയനാട് : കബനി (ബാവേലി, കേളോത്ത്കടവ് & പനമരം, കാവേരി (മുത്തൻകര സ്റ്റേഷൻ – CWC)

Share news