ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത് ഉള്ളിയേരിയിലെ വ്യാപാരികൾ

ഉളളിയേരി: ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി ഉള്ളിയേരിയിലെ വ്യാപാരികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന 2 മില്ല്യൻ പ്ലഡ്ജ് പരിപാടിയുടെ ഭാഗമായാണ് പബ്ലിക് ലൈബ്രറിക്ക് സമീപം പ്രതിജ്ഞ സംഘടിപ്പിച്ചത്. വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട് കെ. എം. ബാബു പ്രതിജ്ഞ ചൊല്ലി ഉദ്ഘാടനം ചെയ്തു.

വി. എസ്.സുമേഷ്, രാജേഷ് ശിവ, റിയാസ് ഷാലിമാർ, ടി. പി. മജീദ്, രമേശൻ അമൃത, ദിനേശൻ ഷൈൻ എന്നിവർ സന്നിഹിതരായിരുന്നു. അബ്ദുൽ ഖാദർ മാതപ്പള്ളി സ്വാഗതവും കെ. സോമൻ നന്ദിയും പറഞ്ഞു.
