ഫോൺ ചോർത്തൽ: പി വി അന്‍വറിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ഫോൺ ചോർത്തൽ വിഷയത്തിൽ പി വി അന്‍വറിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പി വി അന്‍വര്‍ സമാന്തര ഭരണസംവിധാനം ആണോ എന്നും ഹൈക്കോടതി ചോദിച്ചു. ഐപിഎസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്താന്‍ ആരാണ് അന്‍വറിന് അധികാരം നല്‍കിയതെന്നും ഹൈക്കോടതി ചോദിച്ചു. ഫോണ്‍ ചോര്ത്തലിനെതിരായ ഹര്‍ജിക്കാരുടെ പരാതി പരിഗണിക്കാന്‍ ഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം നൽകുകയും ചെയ്തു.
