കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി യുദ്ധവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

കൊയിലാണ്ടി: കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി യുദ്ധവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. ലോകകേരള സഭ അംഗം കബീർ സലാല പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം ജില്ലാ ട്രഷറർ മാങ്ങോട്ടിൽ സുരേന്ദ്രൻ സംസാരിച്ചു. നിരവധി പ്രവാസികളും കുടുംബാംഗങ്ങളും പൊതുജനങ്ങളും പങ്കാളികളായി. കൊയിലാണ്ടി യു.എ. ഖാദർ പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രവാസിസംഘം ഏരിയാ പ്രസിഡൻ്റ് PK അശോകൻ അധ്യക്ഷ സ്ഥാനവും, ഏരിയാ സെക്രട്ടറി പി ചാത്തു സ്വാഗതവും ഏരിയാ ജോ: സെക്രട്ടറി MK രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.
