റോഡുകൾ ചെളിക്കുളമായതും, ബസ്സുകളുടെ മത്സര ഓട്ടത്തിലും ഐഎൻടിയുസി ഓട്ടോ സെക്ഷൻ പ്രതിഷേധിച്ചു

കൊയിലാണ്ടി: ബസ്സുകളുടെ മത്സര ഓട്ടം, ദേശീയപാതയിലെ ചതിക്കുഴി: കൊയിലാണ്ടിയിൽ ഐഎൻടിയുസി ഓട്ടോ സെക്ഷൻ പ്രതിഷേധിച്ചു. ദേശീയ പാതയിൽ ബസ്സുകളുടെ മത്സര ഓട്ടം നിയന്ത്രിക്കണമെന്നും വെള്ളക്കെട്ടും കുഴികളും കാരണം വാഹനങ്ങൾക്കും മറ്റു യാത്രക്കാർക്കും സഞ്ചരിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് നേതാക്കൾ പറഞ്ഞു. ദേശീയപാതയുടെ രണ്ട് ഭാഗത്തുള്ള സർവീസ് റോഡുകളുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നും സെക്ഷൻ യോഗം ആവശ്യപ്പെട്ടു.
.

.
നഗരസഭയിൽ ഉൾപ്പെട്ട പല റോഡുകളും കുടിവെള്ള പൈപ്പ് ലൈൻ വലിച്ചതുകാരണം ആ കെ തകർന്നിരിക്കുകയാണ്. വാഹനങ്ങൾക്കോ ജനങ്ങൾക്കോ നടന്നു പോവാൻ പറ്റാത്ത സാഹചര്യമാണുള്ളത്. നഗരസഭ അധികാരികൾ മുൻകൈ എടുത്ത് നഗരസഭ അടിയന്തര പരിഹാരം കാണണം. രജീഷ് കളത്തിൽ സ്വാഗതം പറഞ്ഞ യോഗത്തിൽ നിഷാദ് മരുതൂർ അധ്യക്ഷതവഹിച്ചു. ഹാഷിം, സജി തെക്കയിൽ, ഫൈസൽ മുത്താമ്പി, സുരേന്ദ്രൻ പി.കെ, ചന്ദ്രൻ എന്നിവർ സംസാരിച്ചു.
