വനിതാ ദിനാഘോഷത്തിന്റെ മുന്നോടിയായി വിളംബര ജാഥ നടത്തി

കൊയിലാണ്ടി: വനിതാ ദിനോഘോഷത്തിന്റെ മുന്നോടിയായി ഐ.സി.ഡി.എസ്. പന്തലായനിയും, നഗരസഭയും ചേർന്ന് നടത്തിയ വിളംബര ജാഥയുടെ സമാപനം നഗരസഭ ചെയർമാൻ അഡ്വ.കെ.സത്യൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര കമ്മറ്റി അംഗം കെ.ടി.രാധാകൃഷ്ണൻ മാസ്റ്റർ സ്ത്രീകളുടെ വിവിധ പ്രശ്നങ്ങളെപ്പറ്റി ക്ലാസ്സെടുത്തു.
നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൻ വി.കെ.അജിത അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ വി.കെ.പത്മിനി, ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൻ എം.പുഷ്പ, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എൻ. കെ. ഭാസ്കരൻ, വി.സുന്ദരൻ, കെ.ഷിജു, കൗൺസിൽ എസ്.കെ. വിനോദ്, എന്നിവർ സംസാരിച്ചു.ഐ.സി.ഡി.എസ്. ഓഫീസർ പി.പി. അനിത സ്വാഗതവും പി. എം. വസന്ത നന്ദിയും പറഞ്ഞു.

