KOYILANDY DIARY.COM

The Perfect News Portal

ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലിക്ക് കൊയിലാണ്ടി ബസ് സ്റ്റാന്റിൽ സ്വീകരണം നൽകി

കൊയിലാണ്ടി: കോഴിക്കോട് റൂറൽ ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലിക്ക് കൊയിലാണ്ടി ബസ് സ്റ്റാന്റിൽ സ്വീകരണം നൽകി. ഇതോടനുബന്ധിച്ച് എയ്ഞ്ചൽ കലാകേന്ദ്രം അവതരിപ്പിച്ച ലഹരി വിരുദ്ധ സംഗീത ശിൽപം, ഉജ്ജയിനി കളരി സംഘം ഗുരുക്കൾ ബഷീറിന്റെ ശിക്ഷണത്തിലുള്ള ശിഷ്യൻമാരുടെ കളരി പ്രദർശനവും അരങ്ങേറി.

റൂറൽ എസ്പി. കെ.ഇ. ബൈജുവിന്റെ നിർദേശത്തിലാണ് റുറൽ സ്റ്റേഷൻ പരിധിയിലെ പോലീസ്‌സ്റ്റേഷനുകളെ പ്രതിനിധീകരിച്ച് 21 സൈക്കിളുകളിലാണ് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചത്. കൊയിലാണ്ടി സി ഐ ശ്രീലാൽ ചന്ദ്രശേഖരൻ, എസ് ഐ മാരായ, ആർ, വി. ബിജു, മണി. കൗൺസിലർ എ അസീസ് തുടങ്ങിയവർ സംബന്ധിച്ചു. സംഗീത ശിൽപ്പവും, കളരിപയറ്റും ദർശിക്കാൻ നിരവധി പേർ എത്തിയിരുന്നു.

Share news