KOYILANDY DIARY.COM

The Perfect News Portal

ജനങ്ങളെ ബുദ്ധിമുട്ടിച്ച അനാവശ്യ ഹർത്താൽ: സി.പി.ഐ(എം) പ്രതിഷേധിച്ചു

കൊയിലാണ്ടി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അനാവശ്യ ഹർത്താൽ നടത്തി കൊയിലാണ്ടിയിലെ ജനങ്ങളെ ബുദ്ധിമുട്ടിച്ച വ്യാപാര സംഘടനകളുടെ നിലപാടിൽ സി.പി.ഐ.(എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു.

45 മീറ്ററിൽ നാലുവരി പാത എത്രയും പെട്ടന്ന് നടപ്പാക്കുമെന്ന് എൽ.ഡി.എഫ്. സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കൊയിലാണ്ടിയിൽ നിലവിലുള്ള ദേശീയപാത വികസിപ്പിക്കുകയാണോ, നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ് 45 മീറ്ററിൽ നിർമ്മിക്കുകയാണോ വേണ്ടതെന്ന് കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.

ഹർത്താാൽ ദിനത്തിൽ ജനങ്ങൾ ആശ്രയിക്കുന്ന മെഡിക്കൽ ഷോപ്പുകൾപോലും നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും പൂട്ടിപ്പിച്ചത്  ജനങ്ങളോടുള്ള വെല്ലുവിളിയാണ്. രാഷ്ട്രീയ പാർട്ടികളുടെ ഹർത്താൽ വേളകളിൽ അവശ്യസർവ്വീസ് എന്ന നിലക്ക് മെഡിക്കൽ ഷോപ്പുകൾ  ഒഴിവാക്കാറുണ്ട്.

Advertisements

കോരപ്പുഴക്കും, മൂരാടിനും ഇടയിൽ ചെറുതും വലുതുമായ നിരവധി ടൗണുകളും, സ്ഥാപനങ്ങളും ദേശീയപാത വികസന ഘട്ടത്തിൽ അക്വയർ ചെയ്യുമെന്നിരിക്കെ കൊയിലാണ്ടി പട്ടണത്തിൽ മാത്രം ഹർത്താൽ നടത്തി വികസനത്തിന് തടസ്സം നിൽക്കുന്ന നിലപാടിൽ നിന്ന് വ്യാപാര സംഘടനകൾ പിന്മാറണമെന്ന് ഏരിയാ കമ്മിറ്റി അഭ്യർത്ഥിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *