നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: മികച്ച പോരാട്ടം കാഴ്ച വെച്ച എം സ്വരാജിനും ഇടതു മുന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങളുമായി മന്ത്രി വി ശിവൻകുട്ടി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മികച്ച രാഷ്ട്രീയ പോരാട്ടം കാഴ്ച്ച വെച്ച എം സ്വരാജിനും അദ്ദേഹത്തിന് വേണ്ടി പ്രവർത്തിച്ച ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ അറിയിച്ച് മന്ത്രി വി ശിവൻകുട്ടി. കോൺഗ്രസിനും ലീഗിനും ദീർഘകാല സ്വാധീനമുള്ള ഒരു സീറ്റിലെ ഫലം മാത്രമാണിത്. ഒരു പരാജയവും അന്തിമമല്ലെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ജയിച്ചിരുന്നു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഷൗക്കത്തിന്റെ വിജയം. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് നടത്തിയത് രാഷ്ട്രീയ പോരാട്ടമായിരുന്നുവെന്ന് ഇടതുപക്ഷ സ്ഥാനാർത്ഥി എം സ്വരാജ് പറഞ്ഞു. ജനങ്ങളേയും നാടിനേയും ബാധിക്കുന്ന പ്രശ്നങ്ങൾ എൽ ഡി എഫ് ചർച്ച ചെയ്തു. ജയിച്ചാലും തോറ്റാലും ജനങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും എം സ്വരാജ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

നിലമ്പൂരിൽ സിപിഐ (എം) ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ നിർത്തി, പാർട്ടി ചിഹ്നത്തിൽ വോട്ട് തേടി. കോൺഗ്രസിനും ലീഗിനും ദീർഘകാല സ്വാധീനമുള്ള ഒരു സീറ്റിലെ ഫലം മാത്രമാണിത്. ഒരു പരാജയവും അന്തിമമല്ല. മികച്ച പോരാട്ടം നടത്തിയ സഖാവ് എം സ്വരാജിനും ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

