പഠനോപകരണങ്ങൾ വിതരണം ചെയ്തു

കൊയിലാണ്ടി സിപിഐ അരങ്ങാടത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ വിതരണ ഉദ്ദ്ഘാടനം നിർവഹിച്ചു. സി പി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ഇ കെ ബൈജു സ്വാഗതം പറഞ്ഞു. പാർട്ടി മണ്ഡലം സെക്രട്ടറി അഡ്വ. എസ് സുനിൽ മോഹൻ കെ എസ് രമേശ് ചന്ദ്ര, എം പി ബൈജു, എം പി ജയരാജ് എന്നിവർ സംസാരിച്ചു.
