ഗ്രാമഭാരതി സ്വയം സഹായ സംഘം തിരുവങ്ങൂർ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കൊയിലാണ്ടി: ഗ്രാമഭാരതി സ്വയം സഹായ സംഘം തിരുവങ്ങൂർ LSS,USS, SSLC, PLUS 2 ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. യു കെ രാഘവൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമഭാരതി പ്രസിഡണ്ട് എ. കെ മനോജ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ബിനീഷ് ബിജലി സ്വാഗതവും വൈസ് പ്രസിഡണ്ട് പി കെ ശ്രീജേഷ് നന്ദിയും പറഞ്ഞു.
